തൃശൂർ : താൻ നിരീക്ഷണത്തിലിരിക്കേണ്ട സാഹചര്യമില്ലെന്നും ഇത് സംബന്ധിച്ച് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. . കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയിലുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകും. താൻ നിരീക്ഷണത്തിലാണെന്ന വാർത്ത ശരിയല്ല. കഴിഞ്ഞ ദിവസം രാത്രി വളരെ വൈകിയാണ് വീട്ടിലെത്തിയത്. അതുകൊണ്ട് എതാനും പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചില്ല. കൊവിഡുമായി ബന്ധപ്പെട്ട യോഗങ്ങളിൽ ഇനി പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ജില്ലാ കളക്ടർ എസ്. ഷാനവാസ് മന്തിയുടെ ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.