മാള: ദുരിതാശ്വാസ നടപടികളുടെ ഭാഗമായി കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് കുടുംബശ്രീ സംഘങ്ങൾക്ക് വായ്പാ വിതരണം ചെയ്തു. വായ്പാ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി.കെ ജിനേഷ്, ബാങ്ക് സെക്രട്ടറി നിക്സൺ, ബാങ്ക് ഡയറക്ടർമാരായ പോൾസൺ ഒളാട്ടുപുറം, ഷിന്റോ എടാട്ടുകാരൻ, ബിന്ദു പ്രദീപ്, ജെയ്സൺ, പി.സി ഗോപി, നിയാസ് പുത്തനങ്ങാടി, ജിമ്മി ജോയ്, വിൽസൺ കാഞ്ഞൂത്തറ എന്നിവർ പങ്കെടുത്തു.