nilpu-samaramm
കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ നിൽപ് സമരം ഡി.സി.സി. സെക്രട്ടറി കെ.എഫ്. ഡൊമിനിക്ക് ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: നിർദ്ധന രോഗികൾക്ക് സൗജന്യമായി മരുന്ന് വാങ്ങി നൽകാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കാത്ത കയ്പമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നിൽപ് സമരം നടത്തി.

ഡി.സി.സി. സെക്രട്ടറി കെ.എഫ് ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ജെ. പോൾസൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൊച്ചുവീട്ടിൽ, പി.ടി രാമചന്ദ്രൻ, ദമയന്തി ദാസൻ , ഷാജിത ഇക്ബാൽ, കോൺഗ്രസ് നേതാക്കളായ ദിവാകരൻ കറുപ്പത്ത്, മണി കാവുങ്ങൽ, പി.കെ റാസിക്, കെ.വി അബ്ദുൾ മജീദ്, പി.എ അനസ് എന്നിവർ സംസാരിച്ചു..