പുതുക്കാട്: നിയോജക മണ്ഡലം ജൈവവൈവിദ്ധ്യ ഉദ്യാനമാക്കുന്നതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനിടെ പദ്ധതിയുടെ വിജയത്തിനായി പഞ്ചായത്ത് തലത്തിൽ കോ- ഓർഡിനേറ്റർമാരെ നിയോഗിച്ചുകൊണ്ട് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പദ്ധതിയുടെ ഭാഗമായി.10 ടൺ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പെൻഷൻകാർ പദ്ധതിയുടെ ഭാഗമാകുന്നത്.
ബ്ലോക്ക് പ്രസിഡന്റ് ജോസ് മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള തൃക്കൂരിലുള്ള ഒരേക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പെൻഷനേഴ്‌സിന്റെ കാർഷികവൃത്തി ഉദ്ഘാടനം ചെയ്തു. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ അനിലിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ബ്ലോക്ക് സെക്രട്ടറി കെ.ഒ. പൊറിഞ്ചു, കെ. സുകുമാരൻ, കെ.കെ. ഭാരതി, എം.എ. ജോസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.