ചേലക്കര: ക്വാറന്റൈനിലായതിനാൽ ഉദ്ഘാടനം മൊബൈൽ ഫോണിൽ ലൈവ് വഴി നടത്തി രമ്യ ഹരിദാസ് എം.പി. പാഞ്ഞാൾ പഞ്ചായത്തിലെ ശിഹാബ് തങ്ങൾ റിലീഫ് സെൽ തൊഴുപ്പാടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 600 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണ ഉദ്ഘാടനമാണ് എം.പി നടത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ കരീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു. ആരിഫ, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി പി.എം. .അമീർ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശങ്കരനാരായണൻ തുടങ്ങിയവർ സംസാരിച്ചു.