തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ പ്രതിപക്ഷം ബോധപൂർവം ശ്രമിക്കുകയാണെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ ആരോപിച്ചു. കേരളത്തിലെ കേന്ദ്രമന്ത്രി പ്രതിപക്ഷത്തിന് സഹായകമാവുന്ന വിധം അപക്വമായ പ്രസ്താവനകളാണ് നടത്തുന്നത്. ചെറിയ അസൗകര്യങ്ങളെ പാർവതീകരിച്ചും നല്ല പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാനുമാണ് ശ്രമം.വാളയാറിൽ പോയ എം.പിമാരും എം.എൽ.എമാരും ക്വാറന്റൈനിൽ പോകണമെന്നത് മെഡിക്കൽ ബോർഡിന്റെ തീരുമാനമാണ്. ഇതിൽ രാഷ്ട്രീയമില്ലെന്നും വിജയരാഘവൻ പറഞ്ഞു.