വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റിനെയും ഉദ്യോഗസ്ഥരെയും തടഞ്ഞ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായി പൊലീസിൽ പരാതി. ഒന്നാം വാർഡിൽ പ്രാദേശിക കുടിവെള്ള പദ്ധതിയിൽ അനുമതിയില്ലാതെ ശുദ്ധജല കണകഷൻ എടുത്തതായുള്ള പരാതി അന്വേഷിക്കാൻ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ജ്യോതിലാലിനെയും ഉദ്യോഗസ്ഥരെയുമാണ് ചിലർ തടഞ്ഞത്. ഇവർ മാർഗ്ഗതടസ്സം സ്യഷ്ടിച്ച് വാഹനത്തിനു മുൻപിൽ കിടക്കുകയും റോഡ് കുത്തിപൊളിക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.