ksu
ദീപ പ്രതിഷ്ഠയുടെ നൂറാം വാർഷികദിനത്തിൽ പുഷ്പാഭിഷേകത്തിന് ബ്രഹ്മസ്വാരൂപാനന്ദ സ്വാമികൾ പുഷ്പപ്രദക്ഷീണം നടത്തുന്നു.

കാഞ്ഞാണി : ശ്രീനാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ നൂറാം വാർഷികം ലളിതമായ ചടങ്ങോടെ ആഘോഷിച്ചു. ഗണപതിഹോമം, നവകലശപൂജ , പുഷ്പാഭിഷേകം നടത്തി. നൂറാം വാർഷിക ദിനത്തോടനുബന്ധിച്ച് നൂറ് നെയ്ത്തിരികൾ തെളിച്ചു. ശിവഗിരി മഠം സ്വാമി ബ്രഹ്മസ്വരൂപാനന്ദ മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി സിജിത്ത്, ശ്രീ നാരായണ ഗുപ്തസമാജം പ്രസിഡന്റ് സുരേഷ് ബാബു വന്നേരി, സെക്രട്ടറി ഗോപി കോരത്ത്, പി.കെ വേലായുധൻ, ധനമോൻ മഠത്തിപറമ്പിൽ, രതീഷ് കൂനത്ത്, കെ.ഡി സുനിൽ, ശശിധരൻ, ടി.ആർ ശിവൻ, സുധാകരൻ പടിയം എന്നിവർ നേതൃത്വം നൽകി.