നന്തിപുലം: കൊവിഡ് ലോക്ക് ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ടവരെ സഹായിക്കാനായി സഹകരണ ബാങ്കുകൾ വഴി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ പുതുക്കാട് നിയോജക മണ്ഡലം തല ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. നന്തിപുലം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എം.എൻ. ജയൻ അദ്ധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, ബാങ്ക് സെക്രട്ടറി കെ.എ. വിധു,
ഭരണസമിതി അംഗം ടി.എ. കൊച്ചുമോൻ എന്നിവർ സംസാരിച്ചു.