കയ്പമംഗലം: മതിലകം സുഭാഷ് ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നൽകി. ലോക്ക് ഡൗൺ കാലത്ത് ജോലി ചെയ്യാൻ സാധിക്കാത്ത ബാർബർ തൊഴിലാളികൾ, ബസ് ജീവനക്കാർ, ഓട്ടോ ഡ്രൈവർമാർ, പാചക തൊഴിലാളികൾ, ടൂറിസ്റ്റ് വാഹനതൊഴിലാളികൾ എന്നിവർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ, വാർഡ് മെമ്പർ കെ.വൈ. അസീസ് എന്നിവർ സന്നിഹിതരായി. ക്ലബ് ഭാരവാഹികളായ മുഹമ്മദ് അബ്ദുൾ കാദർ, വി.വൈ. നസീർ, കെ.കെ. നൗഷാദ്, കെ.വൈ. ഷക്കീർ, കെ.കെ. റെനീസ് എന്നിവർ നേതൃത്വം നൽകി.