ചാലക്കുടി: കൊന്നക്കുഴിയിൽ വീട്ടുപറമ്പിലെത്തിയ മലമ്പാമ്പിനെ വനപാലകർ പിടികൂടി കൊണ്ടുപോയി. ഇടശേരി വിജയന്റെ വീട്ടുപറമ്പിലാണ് വലിയൊരു മലമ്പാമ്പ് എത്തിയത്. പരിയാരം റെയ്ഞ്ച് ഓഫീസിൽ നിന്നെത്തിയ ജീവനക്കാരാണ് പാമ്പിനെ പിടിച്ചത്.