ചാലക്കുടി: ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി, നഗരസഭാ പരിധിയിൽ ക്വാറന്റൈനിൽ കഴിഞ്ഞ ഭൂരിഭാഗം പേരെയും വീടുകളിൽ നിരീക്ഷണത്തിനായി വിട്ടു. 11 കേന്ദ്രങ്ങളിലായാണ് ഇവരെ പാർപ്പിച്ചിരുന്നത്. എന്നാൽ ഏഴിടങ്ങളിൽ നിന്നും ആളുകളെ വീട്ടിലേക്ക് മാറ്റിയെന്ന് വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ പറഞ്ഞു. ക്വാറന്റൈൻ അവസാനിച്ച ലോഡ്ജുകളും കെട്ടിടങ്ങളും ഫയർഫോഴ്‌സെത്തി അണുവിമുക്തമാക്കി. സ്റ്റേഷൻ ഓഫീസർ സി.ഒ. ജോയിയുടെ നേതൃത്വത്തലായിരുന്നു പ്രവർത്തനം. നഗരസഭാ സെക്രട്ടറി എം.എസ്. ആകാശും സ്ഥലത്തെത്തി.