karshaga-sangam
തരിശു ഭൂമി കൃഷിക്കായി ഒരുക്കുന്നതിന്റെ ഉല്‍ഘാടനം ടി.എ.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.

നെല്ലായി: കൊളത്തൂരിൽ കഴിഞ്ഞ എട്ട് വർഷമായി തരിശായിക്കിടക്കുന്ന 10 ഏക്കർ ഭൂമിയിൽ കൃഷി ഇറക്കാൻ ഒരുങ്ങി കേരള കർഷകസംഘം നെല്ലായി മേഖലാ കമ്മിറ്റി. നെൽക്കൃഷിക്കായി ഭൂമി ഒരുക്കുന്നതിന്റെ ഉദ്ഘാടനം കേരള കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. രാമകൃഷ്ണൻ നിർവഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ അദ്ധ്യക്ഷയായി. സി.പി.എം നെല്ലായി ലോക്കൽ സെക്രട്ടറി ഇ.കെ. അനൂപ്, ഏരിയ സെക്രട്ടറി എം.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.