വലപ്പാട്: വലപ്പാട് വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരെ മാസങ്ങളോളം നടത്തി ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. നികുതി അടയ്ക്കൽ, പോക്കുവരവ് തുടങ്ങി അത്യാവശ്യ കാര്യങ്ങളിൽ വില്ലേജ് ജീവനക്കാർ ക്യത്യവിലോപം കാണിക്കുന്നതായാണ് പരാതി. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ, ചാവക്കാട് തഹസിൽ ദാർ എന്നിവർക്ക് അപേക്ഷകർ പലരും പരാതി നൽകിയിട്ടുണ്ട്. അപേക്ഷ കൊടുത്താൽ കാണാറില്ല. ഓരോ കാര്യത്തിനുമായി മൂന്നു പ്രാവശ്യം അപേക്ഷ കൊടുത്തവരുമുണ്ട്. അപേക്ഷ നൽകി വില്ലാഫീസറെ ഫോണിൽ ബന്ധപ്പെട്ടാൽ ഓരോ കാരണം പറഞ്ഞ് അപേക്ഷ മാറ്റിവയ്ക്കും. ഭൂമി അളന്നാൽ സ്കെച്ച് കിട്ടാൻ വൈകുമെന്നും പറയുന്നു. ആധാരമെഴുത്തുകാരല്ലാത്തവരാണ് വില്ലേജാഫീസ് മൊത്തക്കച്ചവടമാക്കി കൊണ്ടുനടക്കുന്നതെന്നും ആരോപണമുണ്ട്.