പാവറട്ടി: കൊവിഡ് 19 പശ്ചാത്തലത്തിൽ ഇതര സംസ്ഥാനത്ത് നിന്നും വരുന്ന പഞ്ചായത്തിൽപ്പെട്ട ആളുകളെ താമസിപ്പിക്കുന്നതിന് വേണ്ടി സൗകര്യം ഒരുക്കുന്നതിലേക്ക് പുവ്വത്തൂർ ഇത്തിപറമ്പിൽ സുരേഷ് തന്റെ ഉടമസ്ഥതയിലുള്ള വീട് പഞ്ചായത്തിന് കൈമാറി. സുരേഷിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക താക്കോൽ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ടി.ഡി. സുനിൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ജി. സുബിദാസ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആൽഫ്രഡ് എന്നിവർ പങ്കെടുത്തു. പഞ്ചായത്തിൽ എത്തുന്ന ആളുകളെ താമസിപ്പിക്കാൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക അറിയിച്ചു.