ചേലക്കര: കൊവിഡ് 19 ന്റെ ഭാഗമായി വയോജനങ്ങൾക്ക് പുറത്തുപോകാൻ പറ്റാത്ത സാഹചര്യത്തിൽ ചേലക്കര ഗവ. ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ വയോധികരുടെ വീടുകളിലെത്തി പരിശോധന തുടങ്ങി. ആശുപത്രിയിൽ നിന്നും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മരുന്നുകൾ വീട്ടിലെത്തിച്ചു കൊടുക്കുന്നുമുണ്ട്. ചേലക്കര പഞ്ചായത്ത് മെമ്പർമാർ, കുടുബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ മറ്റ് സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന ടീം പ്രവർത്തന സന്നദ്ധരായി അണിനിരക്കുന്നത്. ആയുർവേദ ആശുപത്രിയിലെത്തി സ്ഥിരമായി ഡോക്ടറെ കാണുകയും മരുന്നു വാങ്ങിച്ചു കൊണ്ടിരുന്നവർക്ക് അത് മുടക്കം വന്ന സാഹചര്യത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ളവർ വീട്ടിലേക്ക് എത്തുന്നതും മരുന്നു നൽകുന്നതും വലിയ ആശ്വാസമായി രിക്കുകയാണ്.