കൊടുങ്ങല്ലൂർ: ലോക്ക് ഡൗൺ കാലം പ്രയോജനപ്പെടുത്തി സി.പി.എം പുത്തൻപള്ളി ബ്രാഞ്ചിന്റെ കീഴിലെ യുവകർഷ കൂട്ടായ്‌മ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിജയം സംസ്ഥാനത്തിനും മുതൽക്കൂട്ടായി. ഭൂ ഉടമയുടെ അനുവാദം ഉറപ്പാക്കി, മണ്ണൊരുക്കി, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ വിത്തിടൽ കർമ്മത്തിന് തുടക്കമിട്ടു. ഈ കൃഷിയിടത്തിലെ ഇതുവരെയുള്ള മുഴുവൻ ലാഭവിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകിയത്. ഇതുവരെയുള്ള ലാഭവിഹിതം സി.പി.എം അഴീക്കോട് ലോക്കൽ സെക്രട്ടറി നൗഷാദ് കറുകപാടത്തിന് കൈമാറി. ഡി.വൈ.എഫ്.ഐ ബ്ളോക്ക് വൈസ് പ്രസിഡന്റ് സന്ദീപ് കളറാട്ട്, ജില്ലാപഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ബ്രാഞ്ച് സെക്രട്ടറി ഒ.എസ് സലീഷ് ലാഭ വിഹിതം കൈമാറി...