 
തളിക്കുളം: പഞ്ചായത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കായി തളിക്കുളത്ത് ക്വാറന്റൈൻ കേന്ദ്രം ഒരുങ്ങുന്നു. നേരത്തെ എലൈറ്റ് ഹോസ്പിറ്റൽ ആയി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ 10 മുറികളാണ് ക്വാറന്റൈനായി സജ്ജമാക്കിയത്. വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന ഈ സ്ഥാപനം ക്ലീൻ ചെയ്തിരുന്നു.
അതിനുശേഷം അഗ്നിരക്ഷാ സേനയെത്തി മുറികൾ അണുവിമുക്തമാക്കി. യൂത്ത് ആക്‌ഷൻ ഫോഴ്സ് ടീമിനെ ഉപയോഗിച്ച് തളിക്കുളം വികാസ് ട്രസ്റ്റ് അനുവദിച്ച 10 കട്ടിലുകളും ബെഡ്ഡുകളും ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് എത്തിച്ചു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത, വൈസ് പ്രസിഡന്റ് എം.കെ ബാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.പി.കെ സുഭാഷിതൻ, പഞ്ചായത്ത് സെക്രട്ടറി എ.ആർ ഉന്മേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി ഹനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാസാഗർ, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഷാഫി എന്നിവർ ക്ലീനിംഗിന് നേതൃത്വം നൽകി.