കൊടുങ്ങല്ലൂർ: കൊവിഡ് കാലത്ത് ഉയർന്നുവന്ന സമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന്റെ മറവിൽ കേന്ദ്ര സർക്കാരിന്റെ പൊളിറ്റിക്കൽ മാനേജ്മെന്റ് നടത്തിയ തന്ത്രപരമായ സമീപനമായിരുന്നു, പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ പറഞ്ഞു. കൊവിഡ് മഹാമാരിയിൽ നിന്നുള്ള അതിജീവനത്തെ കുറിച്ച് ജനങ്ങൾ ആശങ്കയിൽ കഴിയവേ സർക്കാർ അവരുടെ സ്വകാര്യവത്കരണ നയം നടപ്പിലാക്കുന്നതിനായി 'ആത്മ നിർഭർ ഭാരത് പാക്കേജ്' തയ്യാറാക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക മാന്ദ്യം മൂലം പ്രതിസന്ധിയിലായ ചെറുകിട - ഇടത്തരം വ്യവസായങ്ങൾ, കാർഷിക മേഖല, ചെറുകിട സംരംഭങ്ങൾ എന്നിവയെ സഹായിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനുള്ള നടപടി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുള്ളതായിരുന്നില്ല. പാവപ്പെട്ടവർ, കൃഷിക്കാർ, ഇടത്തരക്കാർ ഇവർക്കെല്ലാം ആശ്വാസം നൽകുന്ന നടപടി ആയിരിക്കുമെന്ന് പ്രതീക്ഷച്ചവർക്ക് അമളി പറ്റി.
ഉത്പാദന ശേഷിയും വാങ്ങൽ ശേഷിയും കോവിഡിന് മുമ്പേ തന്നെ ഇല്ലാതായെന്നും ശിവാനന്ദൻ ആവശ്യപ്പെട്ടു.