ചേർപ്പ്: കുടുംബമായി കാറിലെത്തി മാലിന്യപ്പൊതി വലിച്ചെറിഞ്ഞവർക്ക് പതിനായിരം രൂപ പിഴ. മാലിന്യം ഇവരെ കൊണ്ട് തിരിച്ചെടിപ്പിക്കുകയും ചെയ്തു. തിരുവുള്ളക്കാവ് പാറക്കോവിൽ റോഡിൽ പ്ലാസ്റ്റിക് കവറുകൾ സൂക്ഷിക്കാൻ പഞ്ചായത്ത് സ്ഥാപിച്ച ഇരുമ്പ് കൂടിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രിയോടെ അമ്മാടത്ത് നിന്നെത്തിയ കുടുംബം കാറിൽ നിന്ന് മാലിന്യം തള്ളിയത്.

പഞ്ചായത്ത് അംഗം എം. സുജിത്ത് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പ്രദീഷ് എന്നിവർ ചേർന്ന് പഞ്ചായത്ത് വാഹനത്തിലെത്തി ഇവരുടെ വാഹനത്തിന് കുറുകെയിട്ട് പിടികൂടുകയായിരുന്നു. കണ്ടാലറിയുന്ന ഒരു ഓട്ടോ ഡ്രൈവറാണ് മാലിന്യം ഇവിടെയിടാമെന്ന് തങ്ങളോട് പറഞ്ഞതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മുൻപും സമാന രീതിയിൽ ഈ പ്രദേശത്ത് മാലിന്യ തട്ടിയവരെ പിടികൂടി പതിനായിരം രൂപ പിഴ അടപ്പിച്ചിരുന്നു.