പാവറട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽക്കാൻ എ.ഐ.വൈ.എഫ് ബിരിയാണി മേള സംഘടിപ്പിച്ചു. മുല്ലശ്ശേരി, എളവള്ളി മേഖലാ കമ്മിറ്റികളാണ് ഞായറാഴ്ച ബിരിയാണി മേള സംഘടിപ്പിച്ചത്. വിറ്റുവരവിൽ നിന്നും ലഭിക്കുന്ന ലാഭം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.
മുല്ലശ്ശേരി മേഖലയിൽ 750 പേർക്കാണ് 100 രുപയ്ക്ക് എ.ഐ.വൈ.എഫ് വീടുകളിൽ എത്തി ബിരിയാണി വിളമ്പിയത്. ആദ്യ വിൽപന സി.പി.ഐ മുല്ലശ്ശേരി ലോക്കൽ സെക്രട്ടറി വി.കെ. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ജെന്നി ജോസഫിന് നൽകി ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡന്റ് വിവേക് വെളിവാലത്ത് അദ്ധ്യക്ഷനായി.
മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, ഇ.കെ. ജിബിഷ്, കെ.പി. പ്രശോഭ്, കെ.വി. ധനേഷ്, കെ.പി. പ്രശാന്ത്, ജിഷാദ് മോൻ, വി.വി. ഷിജിത് എന്നിവർ പങ്കെടുത്തു.
എളവള്ളി മേഖല കമ്മിറ്റി 1500 പേർക്കാണ് ബിരിയാണി വിളമ്പിയത്. ആദ്യ വിൽപ്പന ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.പി. സന്ദീപ്, കെ.ഡി. രജിത ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ബി. സെബി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ,
സി.കെ. രമേഷ്, സാജൻ മുടവങ്ങാട്ടിൽ, ധനമോൻ മഠത്തിപറമ്പിൽ, പി.എം. അനീഷ് എന്നിവർ പങ്കെടുത്തു.