siva-parvathy-chithram
ശിവപാർവ്വതി ചിത്രം കൈമാറുന്നു

തൃപ്രയാർ: ഇഷ്ടദേവനെ ദർശിക്കാനാവാത്ത ദു:ഖം മാറ്റാൻ ആര്യ വരച്ചു നൽകിയത് ശിവപാർവ്വതീ ചിത്രം. ചൂലൂർ കടലായി ശിവക്ഷേത്രം പുനരുദ്ധാരണത്തിന് മുമ്പ് ഏറെക്കാലം ക്ഷേത്ര കാര്യങ്ങൾ നോക്കിയിരുന്നത് ചൂലൂർ വലിയക്കൽ വിശ്വനാഥൻ മകൻ നിധിൻ (ബാലു ) ആയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന നിധിനും 'ഗുജറാത്ത് എൻ.ഐ.ടി.യിൽ എം. ടെക് വിദ്യാർത്ഥിനിയായ ഭാര്യ ആര്യയും നാട്ടിലെത്തിയാൽ നിത്യം ഭഗവാനെ ദർശനം നടത്തും. കഴിഞ്ഞ മാസം നാട്ടിലെത്തിയ രണ്ടു പേരും 30 ദിവസം ഹോം ക്വാറന്റൈനിലായി. ഇതോടെ ക്ഷേത്ര ദർശനം സാധിക്കാതെ വന്നു. നിധിന്റെ ആഗ്രഹപ്രകാരമാണ് ആര്യ ശിവപാർവതി ചിത്രം വരച്ചത്. നിധിന്റെ അമ്മയും റിട്ട: ഹെൽത്ത് സുപ്പർവൈസറുമായ സുധ, കടലായി ശിവക്ഷേത്രസമിതി പ്രസിഡന്റ് അജയന് ചിത്രം കൈമാറി. സെക്രട്ടറി ജിജിൻ മച്ചിങ്ങൽ, ക്ഷേത്രം മേൽശാന്തി എൻ.എസ് പ്രജീഷ്, സഞ്ജയ് കെ.ബി എന്നിവർ സംബന്ധിച്ചു.