manjamkuzi
മാഞ്ഞാംകുഴി റഗുലേറ്ററിലെ പഴയ സ്‌ലൂയീസിനടുത്ത് അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും നീക്കം ചെയ്യുന്നു

പുതുക്കാട്: കുറുമാലിപ്പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്ററിലെ പഴയ സ്‌ളൂയിസിനടുത്ത് അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും നീക്കം ചെയ്തു തുടങ്ങി. മന്ത്രി സി. രവീന്ദ്രനാഥിന്റെ അഭ്യർത്ഥന പ്രകാരമാണ് ജലസേചന വകുപ്പിന്റെ നടപടി. രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. മാഞ്ഞാംകുഴി റെഗുലേറ്ററിലെ തടസം പറപ്പൂക്കര, നെന്മണിക്കര, പുതുക്കാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനാണ് നടപടി.