magia-morcha
നട്ടുച്ചയ്ക്ക് ടോര്‍ച്ച് തെളിച്ച് മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധം

പുതുക്കാട്: നട്ടുച്ചയ്ക്ക് ടോർച്ച് തെളിച്ച് മഹിള മോർച്ചയുടെ നേതൃത്വത്തിൽ പുതുക്കാട് സെന്ററിൽ പ്രതിഷേധം. പരാശ്രയത്തിൽ നിന്നും കുടുംബശ്രീയെ സ്വതന്ത്രമാക്കുക, വായ്പ ലഭിക്കാതെ കുടുംബശ്രീക്കാർ നട്ടം തിരിയുമ്പോൾ വീട്ടിൽ മദ്യം വിളമ്പാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം പിൻവലിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ അയിനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു പ്രിയൻ അദ്ധ്യക്ഷയായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ സുനിൽദാസ്, ശശി അയ്യഞ്ചിറ, പ്രിയ മുരളി, സിന്ദു അശോകൻ എന്നിവർ പ്രസംഗിച്ചു.