gvr-news-photo
സി.പി.എം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ കപ്പകൃഷി കെ .വി. അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ കപ്പകൃഷിയ്ക്ക് തുടക്കം. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.എ. അരവിന്ദന്റെയും സഹോദരൻ മോഹൻദാസിന്റെയും വകയായുള്ള അരയേക്കർ ഭൂമിയിൽ നടന്ന കപ്പക്കൃഷി കെ.വി. അബ്ദുൾഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ലോക്കൽ സെക്രട്ടറി എം.സി. സുനിൽ മാസ്റ്റർ, വത്സൻ കളത്തിൽ, പി.എ. അരവിന്ദൻ, കെ.ആർ. സൂരജ്, ജയിംസ് ആളൂർ, സുജ അരവിന്ദൻ, ബിന്ദു ബാബു, കെ.ഡി. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.