thakkol-dhanam
പെരിങ്ങോട്ടുകര അസോസിയേഷൻ എറ്റെടുത്ത വീടിൻറെ താക്കോൽ ദാനച്ചടങ്ങ്

പെരിങ്ങോട്ടുകര : താന്ന്യം പഞ്ചായത്തിലെ പ്രളയത്തിൽ തകർന്ന പെരിങ്ങോട്ടുകര അസോസിയേഷൻ എറ്റെടുത്ത ആറ് വീടുകളിൽ ഒന്നിന്റെ താക്കോൽ കൈമാറി. മാന്തുരുത്തിൽ സുലൈമാൻ ഭാര്യ ഫാത്തിമയ്ക്ക് യു..ബി കരീം സ്പോൺസർ ചെയ്ത വീടാണ് നൽകിയത്. ഗീതാഗോപി എം.എൽ.എ, കരീമിന്റെ മാതാവ് ആമിന അബ്ദുൾ ഖാദർ സംയുക്തമായാണ് താക്കോൽ ദാനകർമ്മം നിർവഹിച്ചത്. താന്ന്യം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് രതി അനിൽകുമാർ, ജമാൽ പെരിങ്ങോട്ടുകര, വാർഡ് മെമ്പർ വി.എ അബൂബക്കർ, സി.എൽ ജോയ്, അരുൺകുമാർ വാഴപ്പുള്ളി എന്നിവർ പങ്കെടുത്തു.