ചേർപ്പ്: അമ്മാടം സർവീസ് സഹകരണ ബാങ്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'വിത്തും മാസ്കും' വിതരണ പദ്ധതി ബാങ്ക് പ്രസിഡന്റ് സെബി ജോസഫ് പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് സുഭാഷ് മാരാത്ത്, ഡയറക്ടർമാരായ സുധീർ ചക്കാലപ്പറമ്പിൽ, ഭോജൻ കാരണത്ത്, സെക്രട്ടറി പി.എസ്. ജയശങ്കർ എന്നിവർ സംസാരിച്ചു. പതിനായിരം മാസ്കും, ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വിത്തിനങ്ങളുമാണ് ബാങ്ക് സൗജന്യമായി പാറളം പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്.