police

മാള: മാള പുത്തൻചിറയിൽ 28 കിലോഗ്രാം കഞ്ചാവ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുത്തൂർ സ്വദേശി തെക്കെയിൽ ഷിജോയുടെ (26) ഭാര്യയുടെ വീട്ടുവളപ്പിലാണ് കിണറിനോട് ചേർന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്.

ഷിജോ നിരവധി കഞ്ചാവുകേസുകളിൽ പ്രതിയാണ്. പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 13 ബാഗുകളിലായാണ് കുഴിച്ചിട്ടിരുന്നത്. പ്രതിയെ പെരുമ്പാവൂരിൽനിന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പൊലീസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തി. രണ്ട് മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കണ്ടെത്താനായത്. തൃശൂർ സി.ഐ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ഷാഡോ പൊലീസ് സംഘത്തിന്റെയും മാള സി.ഐ.സജിൻ ശശി, എസ്.ഐ എ. വി. ലാലു, എ.എസ്.ഐ സുധാകരൻ എന്നിവരുടെയും നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.