ചാലക്കുടി: മുരിങ്ങൂരിലെ ചില്ലിംഗ് പ്ലാന്റ് അടച്ചു പൂട്ടുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ പി.എ. ബാലൻ. ഇത്തരം ആരോണം ഉന്നയിച്ച് ഒരു യൂണിയൻ നേതാക്കൾ പ്ലാന്റിന് മുന്നിൽ നടത്തിയ സമരത്തിന് ശേഷമാണ് ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ക്ഷീര സംഘങ്ങളിൽ ബൾക്ക് മിൽക്ക് കൂളർ സ്ഥാപിച്ചതിനാൻ പ്ലാന്റിൽ പാൽ ശേഖരണത്തിൽ അതനുസരിച്ച് കുറവു വന്നിട്ടുണ്ട്. ഇതു സ്വാഭാവികമാണ്. എത്രയും വേഗം പാൽ ശീതീകരിക്കുന്ന സമ്പ്രദായമാണ് ഇതിലൂടെ നടപ്പാക്കുന്നത്. മിൽക്ക് ഹബ്ബ്, ഐസ്‌ക്രീം ശേഖരണം തുടങ്ങിയവയും ഇവിടെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്ലാന്റ് നിറുത്തേണ്ട സാഹചര്യം നിലവില്ലെന്നും ചെയർമാൻ വ്യക്തമാക്കി.