വടക്കാഞ്ചേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ്, വ്യവസായ വകുപ്പ്, തദ്ദേശവകുപ്പ്, ഹരിതകേരള മിഷൻ, തൊഴിലുറപ്പു പദ്ധതി എന്നിവയുടെ സഹകരണത്തോടെ വിരുപ്പാക്ക കോ- ഓപറേറ്റീവ് സ്പിന്നിംഗ് മില്ലിൽ തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിറക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ തൊഴിലാളി യൂണിയനും കൃഷിഭവനുമാണ് മേൽനോട്ടം വഹിക്കുന്നത്. മിൽ ചെയർമാൻ എം.കെ. കണ്ണൻ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ, ഹരിത കേരള മിഷൻ കോ- ഓർഡിനേറ്റർ ഡോ. ജയകുമാർ, കൃഷി ഓഫീസർ പി.ജി. സുജിത്ത് എന്നിവർ പങ്കെടുത്തു.