കയ്പമംഗലം: ദേശീയ പാതയോരത്തെ മരം കനത്ത മഴയിൽ വീണ് വാഹനങ്ങളും ഹോട്ടലും തകർന്നു. ദേശീയ പാത 66 കയ്പമംഗലം ബോർഡിന് സമീപം പാതയോരത്തെ മരമാണ് ഒടിഞ്ഞ് വീണത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹോട്ടലിനും സമീപം നിറുത്തിയിട്ടിരുന്ന ഇന്നോവ കാറിനും, ഓമ്‌നി വാനിനും മുകളിലാണ് മരം വീണത്. വൈദ്യുതി ലൈനും പൊട്ടി വീണിട്ടുണ്ട്. മുടവൻ പറമ്പിൽ ഹംസയുടേതാണ് ഹോട്ടൽ. പത്തായപുരയ്ക്കൽ ഷുഹൈബിന്റെ ഇന്നോവ കാർ ഭാഗികമായും, കൊച്ചുവീട്ടിൽ ജമാലിന്റെ ഓമ്‌നി വാൻ പൂർണ്ണമായും തകർന്നു. കയ്പമംഗലം പൊലീസും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി...