ചേലക്കര: ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ചെറുതുരുത്തിയിൽ നിന്നും തിരുവില്വാമലയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് ആരംഭിക്കാൻ യു.ആർ. പ്രദീപ്. എം.എൽ.എ, കളക്ടർക്ക് കത്ത് നൽകി. ജില്ലാ അതിർത്തിയായ ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല പ്രദേശം, പാലക്കാട് ജില്ലയിലെ പ്രദേശങ്ങൾ, പഴയന്നൂർ, കൊണ്ടാഴി, ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര, ചെറുത്തുരുത്തി, ദേശമംഗലം എന്നീ പ്രദേശങ്ങളിൽ നിന്നും തൃശൂർ ജില്ലാ ആസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലും, തലപ്പിള്ളി താലൂക്ക് ആസ്ഥാനത്തുള്ള വിവിധ സ്ഥാപനങ്ങളിലും നിരവധി ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ലോക്ക് ഡൗണിന്റെ ഭാഗമായി പൊതുഗതാഗതം ഇല്ലാത്തതിനാൽ ഇവർക്കെല്ലാം പ്രത്യേക യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ചെറുതുരുത്തിയിൽ നിന്നും തിരുവില്വാമലയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് ആരംഭിക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് യു.ആർ. പ്രദീപ് എം.എൽ.എ, കളക്ടർക്ക് കത്ത് നൽകി.