foodgrains-supply

സി.പി.എം മണത്തല നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ നിർവഹിക്കുന്നു.

ചാവക്കാട്: സി.പി.എം മണത്തല നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വാർഡ് 18ലെ എല്ലാ കുടുംബങ്ങൾക്കും പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എ. മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറിയും 18-ാം വാർഡ് കൗൺസിലറുമായ പി.ഐ. വിശ്വംഭരൻ, സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ആർ. രാധാകൃഷ്ണൻ, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാം എന്നിവർ സംസാരിച്ചു.