raju
സാനിറ്റൈസറിന്റെ വിതരണോദ്ഘാടനം പെരുവനം കുട്ടൻ മാരാർ നിർവഹിക്കുന്നു

തൃശൂർ: ജില്ലയിലെ വിവിധ പൊലീസ്, എക്‌സെസ് കേസിലെ തൊണ്ടിമുതൽ കോടതി നടപടി ക്രമത്തിലൂടെ അനുവദിച്ച സ്പിരിറ്റ് കൊണ്ട് നാട്ടിക എം.എൽ.എ ഗീത ഗോപിയും, എക്‌സ്സൈസ് വകുപ്പും ചേർന്ന് നിർമ്മിച്ച സാനിറ്റൈസർ നൽകുന്ന ചടങ്ങ് പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാറളം പഞ്ചായത്ത് പ്രസിഡന്റ് സന്ദീപ് ജോസഫ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. സണ്ണി. എക്‌സെസ് വിമുക്തി കോഡിനേറ്റർ കെ.കെ. രാജു, ഡോ. സന്തോഷ്. പഞ്ചായത്ത് മെമ്പർമാരായ രജനി ഹരിഹരിഹരൻ, ഗീരിജ ഗോപിനാഥ് എന്നിവർ പങ്കെടുത്തു. നിയോജക മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർക്കും പ്രവാസികൾക്കും വേണ്ടി 200 എം.എല്ലിന്റെ 1000 ബോട്ടിലുകളാണ് വിതരണം ചെയ്യുന്നത്.