കയ്പമംഗലം: കൊവിഡ് കാലത്തെ കേന്ദ്ര സർക്കാർ കൊള്ളയ്ക്കെതിരെയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കാനുള്ള നീക്കത്തിനെതിരെയും കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും സി.പി.ഐ പെരിഞ്ഞനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പെരിഞ്ഞനം സെന്ററിൽ നടത്തിയ സമരം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സായിദ മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി. എൽ.സി അംഗം വി.ആർ. കുട്ടൻ സംസാരിച്ചു.