con-samaram
എടത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്തോഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം സമരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.എ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ എടത്തിരുത്തി പഞ്ചായത്തിലെ കടലായിക്കുളം ജല വിതരണ പദ്ധതി താത്കാലികമായി തുറന്നുകൊടുക്കാതെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വൈകിപ്പിച്ച് ഉദ്ഘാടനച്ചടങ്ങിൽ സ്ഥലം എം.പി.യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് എടത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി, പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന എടത്തിരുത്തി പൈനൂർ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം മുടങ്ങിയ സാഹചര്യമുണ്ടായിരുന്നു. സമരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.എ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രകാശൻ അദ്ധ്യക്ഷനായി. മോഹനൻ കാട്ടികുളം, ആനന്ദ്, കെ.കെ. രാജേന്ദ്രൻ, പി.എ. താജുദ്ദീൻ, സുജിത്ത്, ഉണ്ണിക്കൃഷ്ണൻ, സർവോത്തമൻ എന്നിവർ നേതൃത്വം നൽകി.