തൃപ്രയാർ: കേന്ദ്ര സർക്കാരിന്റെ കൊവിഡ് പാക്കേജിൽ വ്യപാരികളെ തഴഞ്ഞതിൽ തൃപ്രയാർ നാട്ടിക മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. പ്രധാനമന്ത്രിക്ക് 101 കത്തുകൾ അയച്ചുകൊണ്ടായിരുന്നു പ്രതിഷേധം. യൂണിറ്റ് പ്രസിഡന്റ് ഡാലി ജെ. തോട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. പി.കെ. സമീർ, ഇ.എസ്. സുരേഷ്ബാബു, സൂരജ് വേളയിൽ, പി.എസ്. കനിവ് എന്നിവർ പങ്കെടുത്തു.
വലപ്പാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയക്കുന്നതിന്റെ ഭാഗമായി വലപ്പാട് മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് 236 കത്തുകൾ അയച്ചു. വായ്പകളുടെ മൊറട്ടോറിയം ഒരു വർഷമാക്കുക, മൊറട്ടോറിയം കാലയളവിലെ പലിശ പൂർണ്ണമായും ഒഴിവാക്കുക, വ്യാപാര മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, ജി.എസ്.ടി കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിക്കുകയും, പിഴപലിശ ഒഴിവാക്കുകയും ചെയ്യുക, ചെറുകിട വ്യാപാരികൾക്ക് 10000 രൂപ ഗ്രാന്റ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചത്.
യൂണിറ്റ് പ്രസിഡന്റ് ഷാജി ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി കെ.ബി. താജുദ്ദീൻ, പ്രസിഡന്റ് കെ.ജെ. ശ്രീരാജ്, സെക്രട്ടറി എം.എ. റിയാസ് എന്നിവർ നേതൃത്വം നൽകി. പി.എം. ബഷീറുദ്ദീൻ, സുനിൽകുമാർ, ബിൽട്ടൻ എം. തച്ചിൽ എന്നിവർ പങ്കെടുത്തു.