തൃശൂർ: കൊവിഡ് പ്രതിരോധത്തിൽ മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിനെ മാറ്റിനിറുത്താൻ ഇടത് സർക്കാർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണഗോപാൽ പറഞ്ഞു. ക്വാറന്റൈൻ രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് ടി.എൻ. പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ എന്നിവർ തുടങ്ങിയ 24 മണിക്കൂർ ഉപവാസം വീഡിയോ കോൺഫറൻസ് സംവിധാനം വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്തുണ അറിയിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാർ കുട്ടി, എം.പി. വിൻസെന്റ് ഐ.പി. പോൾ, രാജൻ പല്ലൻ, കെ.വി. ദാസൻ സി.സി. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ഉപവസിച്ചു.