cpidharna
സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ

ചാലക്കുടി: കൊവിഡിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുകയും തന്ത്രപ്രധാന മേഖലകളിൽ നിന്ന് പിൻമാറുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ തീരുമാനങ്ങൾക്കെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവംഗം എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി. മധുസൂധനനൻ അദ്ധ്യക്ഷത വഹിച്ചു.
കാടുകുറ്റി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം കെ.കെ. സുബ്രൻ അദ്ധ്യക്ഷത വഹിച്ചു.
കൊരട്ടിയിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.വി. ജോഫി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.വി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.അയ്യപ്പൻ സ്വാഗതം പറഞ്ഞു.

പരിയാരത്ത് മണ്ഡലം സെക്രട്ടറിയേറ്റംഗം ടി.ആർ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.ആർ. സജീവൻ അദ്ധ്യക്ഷത വഹിച്ചു.

അതിരപ്പിള്ളിയിൽ മണ്ഡലം സെക്രട്ടറിയേറ്റംഗം കെ.കെ. ശ്യാമളൻ ഉദ്ഘാടനം ചെയ്തു. പി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോടശ്ശേരിയിൽ മണ്ഡലം സെക്രട്ടറിയേറ്റംഗം എം.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ടി.എൻ. ജോഷി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ഗിരിജൻ തുടങ്ങിയവർ സംസാരിച്ചു. മേലൂരിൽ മണ്ഡലം കമ്മിറ്റി അംഗം എം.കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.വി. സുരാജ് അദ്ധ്യക്ഷത വഹിച്ചു.