തൃശൂർ: സ്ഥാപനങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നത് 572 പേർ. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തി സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നത് 572 പേർ. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 304 പേരാണ് ഏഴ് കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുളളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർക്കായി 64 കൊവിഡ് കെയർ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.