തൃശൂർ: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് ചാവക്കാട്, ചൂണ്ടൽ സ്വദേശികൾക്ക്. മേയ് 13ന് മുംബയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 61കാരനാണ് രോഗം സ്ഥിരീകരിക്കപ്പെട്ട ഒരാൾ. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. അബുദാബിയിൽ നിന്നെത്തിയ 47 വയസുള്ള ചൂണ്ടൽ സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ. കൊച്ചി വിമാനത്താവളത്തിലെ പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം അബുദാബിയിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിക്കപ്പെട്ട പുന്നയൂർക്കുളം സ്വദേശികളായ രണ്ടുപേർ രോഗമുക്തരായി.