കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നിർമ്മാണം പൂർത്തീകരിച്ച കടലായിക്കുളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മുൻ എം.പി. ഇന്നസെന്റ് മോട്ടോറിന്റെ സ്വിച്ച് ഓൺ ചെയ്തു നിർവഹിച്ചു. മുൻ എം.പി ഇന്നസെന്റ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും 72 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ പദ്ധതിയാണിത്. സർക്കാർ നിർദ്ദേശ പ്രകാരമുള്ള കൊവിഡ് 19 നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വൈസ് പ്രസിഡന്റ് എ.വി. സതീഷ്, വാർഡ് മെമ്പർ സലിം വലിയകത്ത്, സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, പി.എം. അഹമ്മദ്, വി.കെ. ജ്യോതി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.