വലപ്പാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗീത ഗോപി എം.എൽ.എയും എക്‌സൈസ് വകുപ്പും ഒരുക്കിയ സാനിറ്റൈസറുകൾ വലപ്പാട് ഗവ. ആശുപത്രിയിലേക്കും നാട്ടിക ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലേക്കും വിതരണം ചെയ്തു. വലപ്പാട് ഗവ. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ വിതരണോദ്ഘാടനം ഗീത ഗോപി എം.എൽ.എയും, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. സുഭാഷിണിയും ചേർന്ന് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഫാത്തിമ സുഹ്‌റ, നാട്ടിക ഫയർ സ്റ്റേഷൻ ഓഫീസർ പി.കെ. സുരേഷ് എന്നിവർ സാനിറ്റൈസർ ഏറ്റുവാങ്ങി. എക്‌സൈസ് വാടാനപ്പിള്ളി സർക്കിൾ ഇൻസ്‌പെക്ടർ വി. ഷാബു, ജില്ലാ പഞ്ചായത്ത് അംഗം ശോഭാ സുബിൻ, എം.എ. രാമദാസ്, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും സാനിറ്റൈസർ ഏറ്റുവാങ്ങി.