വലപ്പാട്: ഗുരുധർമ്മ പ്രചരണസഭ, ശിവഗിരി മഠം തൃപ്രയാർ യൂണിറ്റ് രണ്ടുവർഷം മുൻപ് ആരംഭിച്ച സഞ്ചരിക്കുന്ന പുസ്തകങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി 150ലേറെ പുസ്തകങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഗുരുദേവ ക്യതികൾക്കാണ് പ്രാധാന്യം. ആവശ്യക്കാർ ഭാരവാഹികളുമായി ബന്ധപ്പെടണം. ഫോൺ: 9744923625, 9496565307, 9946513849.