തൃശൂർ: ജാർഖണ്ഡിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന് യാത്ര തിരിക്കും. ജില്ലയിൽ നിന്ന് 850 അന്യസംസ്ഥാന തൊഴിലാളികളാണ് പ്രത്യേക ട്രെയിനിൽ യാത്ര തിരിക്കുന്നത്. വൈകിട്ട് നാലിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 850 പേർക്കും പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 612 അന്യസംസ്ഥാന തൊഴിലാളികൾക്കുമായാണ് പ്രത്യേക ട്രെയിൻ ഓടുന്നത്. 830 രൂപ ടിക്കറ്റ് നിരക്ക് തൊഴിലാളികൾ തന്നെ നൽകും. 23ന് ഷൊർണൂരിൽ നിന്ന് ജാർഖണ്ഡിലേക്കും എറണാകുളത്തു നിന്ന് ഉത്തരാഖണ്ഡിലേക്കും പ്രത്യേക ട്രെയിൻ അന്യസംസ്ഥാന തൊഴിലാളികൾക്കായി ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ ലേബർ ഓഫീസർ രതീഷ് അറിയിച്ചു.