തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ ലഭിച്ചത് 2,92,000 രൂപ. ചെക്ക്, ഡിഡിയിലൂടെ 2,67,000 രൂപയും പണമായി 25,000 രൂപയും ലഭിച്ചു. ഇതോടെ ജില്ലയിൽ നിന്നും 2020 ഏപ്രിൽ മുതൽ മേയ് 20 വരെ സി.എം.ഡി.ആർ.എഫിലേക്ക് ലഭിച്ച മൊത്തം തുക 4,01,14,066 രൂപയായി.