lock-down

കുന്നംകുളം:ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പ്രവേശന പരീക്ഷ നടത്തിയ 30 പേർക്കെതിരെ കേസെടുത്തു.കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയത്. സ്‌കൂൾ അധികൃതരായ അഞ്ച് പേർക്കും രക്ഷിതാക്കളായ 25 പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 10 വയസിന് താഴെയുള്ള കുട്ടികളെ പുറത്തിറക്കരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് ഇത്തരത്തിൽ ഒരു സംഭവം. ഇന്നലെ രാവിലെ 21 വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടത്തിയത്. പരീക്ഷ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. നിലവിൽ ലോക്ക് ഡൗൺ ലംഘനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.