കൊടുങ്ങല്ലൂർ: കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ എറിയാട് പഞ്ചായത്ത് ഒന്നാം വാർഡിലെ തീരദേശം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജിയോ ബാഗ് തടയണ നിർമ്മാണം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ നടത്തി. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് തടയണ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ പ്രദേശവാസികൾ കുടിയിറങ്ങേണ്ടിവരും. കൊവിഡ് കാലത്ത് അത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എച്ച്. മഹേഷ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബി. മൊയ്തു അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ, ഇ.കെ സോമൻ, എ.കെ. അബ്ദുൾ അസീസ്, സി.എം. മൊയ്തു, മണ്ഡലം ഭാരവാഹികളായ ഇ.കെ. ദാസൻ, സി.ബി. ജമാൽ, കെ.പി. മുരളി, എം. നാസർ, പി.എ. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.