കയ്പമംഗലം: വലത് കൈ കൊണ്ട് മാസ്‌ക് നൽകിയും, ഇടതു കൈകൊണ്ട് നിയമ നടപടി സ്വീകരിച്ചും കയ്പമംഗലം പൊലീസ്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി പേരാണ് സർക്കാരിന്റെ പ്രതിരോധ പ്രവർത്തന നിർദ്ദേശം ലംഘിച്ച് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതിന്റെ ഭാഗമായി കയ്പമംഗലം എസ്.ഐ കെ.എസ് സുബിന്തിന്റെ നേതൃത്വത്തിൽ മാസ്‌കുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ അമ്പതോളം പേർക്കെതിരെ നിയമ നടപടി സ്വീകരിച്ച് അവർക്ക് നോട്ടീസ് നൽകിയും,
അതേ സമയം തന്നെ അവർക്ക് സൗജന്യമായി മാസ്‌ക് വിതരണം നടത്തുകയും ചെയ്തു.