തൃശൂർ: ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ ധനസഹായം ലഭിക്കാത്തവർക്ക് അപേക്ഷ നൽകാം. ക്ഷേമനിധി പാസ് ബുക്ക്, ക്ഷേമനിധി ഐ.ഡി കാർഡ്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഫോൺ നമ്പർ അടക്കം തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവർ 26 നുളളിൽ jeweleryworkersboard.tsr@gmail.com ലേക്ക് മെയിൽ ചെയ്യുകയോ ഒാഫീസിലേക്ക് എത്തിക്കുകയോ ചെയ്യണം.